തമിഴ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യയ്ക്ക് വിവാഹം. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ.
തമിഴ്നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ. ഞായറാഴ്ച മഹാബലിപുരത്ത് വച്ചാണ് ചടങ്ങുകള്‍ നടന്നത്. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്സ് ക്രിക്കറ്റ് ടീമിലെ താരമാണ് പ്രമുഖ വ്യവസായിയുടെ മകൻ കൂടിയായ രോഹിത് ദാമോദരൻ.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തി. തെന്നിന്ത്യൻ സിനിമാരംഗത്തു നിന്ന് നിരവധി പ്രമുഖരും വിവാഹ സത്കാരത്തിൽ പങ്കെടുത്തു.