ഫഹദ് ഫാസിൽ–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും 2017ലാണ് റിലീസിനെത്തുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമ പുറത്തിറങ്ങി നാല് വർഷം പിന്നിടുമ്പോഴാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ.മോഷണക്കേസിൽ പിടികൂടിയ ഫഹദിന്റെ കഥാപാത്രത്തെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതും മറ്റും വിഡിയോയിൽ കാണാം.
സജീവ് പാഴൂർ ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്. നിമിഷ സജയൻ നായികയായ സിനിമയിൽ അലൻസിയർ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ.