നെറ്റ്ഫ്ലിക്സ് സൗത്തിന് വേണ്ടി ഒരുക്കിയ Namma Stories – The South Anthem നമ്മ സ്റ്റോറീസ് എന്ന പുതിയ മ്യൂസിക് വീഡിയോക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. നീരജ് മാധവിന്റെ റാപ്പ് സോങ്ങിന്റെ സബ്ടൈറ്റില്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
‘എവിടെ പോയാലും ഞാന്‍ മിണ്ടും മലയാളത്തില്‍. പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് വരി. ഇതില്‍ ബീഫ് എന്ന വാക്കിന് സബ്ടൈറ്റിലില് ബിഡിഎഫ് എന്നാണ് എഴുതിയിരിക്കുന്നത്. ബീഫ് എന്ന് പറഞ്ഞാല്‍ വികാരം വ്രണപ്പെടുമെന്ന് പേടിച്ചാണോ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
നീരജ് മാധവിനൊപ്പം അറിവ്, സിരി തുടങ്ങിയവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് ഷായാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നിങ്ങനെ തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുക്കിയിരിക്കുന്ന ഗാനം പ്രാദേശിക ഭാഷകളില്‍ നിന്നും പരമാവധി കണ്ടന്റുകള്‍ ഒരുക്കുന്നതിന്റെ ഭാഗമാണ്.നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.അക്ഷയ് സുന്ദറാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.